Friday, September 27, 2013


നീയോര്‍മ്മിക്കുന്നുവോ,
മറന്നുവെച്ച  ബാല്യം തേടി
കൈവിരലുകള്‍ കോര്‍ത്ത് പിടിച്ച്
നാം വകഞ്ഞുമാറ്റിയ ഈ
കാട്ടകങ്ങളെ?

ഓര്‍മ്മകളുടെ ഈ
വള്ളിപടര്‍പ്പിലൂടെ
എന്നെ തനിച്ചാക്കിയൊടുവില്‍
നീയും പിടിച്ചുകയറിയില്ലേ 
കണ്ണാരം പൊത്തിക്കളിക്കാന്‍
ആ നക്ഷത്ര കൂട്ടിലേക്ക്..


കാടുപിടിച്ചുകിടക്കുന്നുണ്ട്
ഇന്നും,
ഓര്‍മ്മകളെ  മൂടിയുറക്കി
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
നമ്മുടെ...

അല്ല, നഷ്ടങ്ങള്‍ എന്റേത് മാത്രം!





17 comments:

  1. ആഹാ ന്താ ഭംഗി.. കറുപ്പ് പശ്ചാതലത്തിൽ തൂവെള്ള കോറലുകൾ.. മനോഹരം..

    ReplyDelete
  2. ഓര്‍മ്മകളുടെ വാങ്മയങ്ങള്‍ക്ക് ക്യാമറക്കണ്ണുകള്‍ നല്‍കുന്ന ദൃശ്യഭാഷ.....
    ആസ്വദിച്ചു......

    ReplyDelete
  3. നല്ല വരികള്‍ക്കൊപ്പം നല്ല ചിത്രവും.

    ReplyDelete
  4. നല്ല വരികള്‍ക്കൊപ്പം നല്ല ചിത്രവും.

    ReplyDelete
  5. പടവും വാക്കുകളും പരസ്പരപൂരകം

    ReplyDelete
  6. ഫോട്ടോസ് കിടിലൻ ... വരികൾ കിടി കിടിലൻ ...
    വീണ്ടുംവരാം .. സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete
  7. കൊള്ളാമല്ലോ, ഇതെന്താ നമ്മളെ ഒന്നും അറിയിക്കാതെ രഹസ്യമായി??

    ReplyDelete
  8. വരികളും,ചിത്രങ്ങളും മനോഹരം!
    ആശംസകള്‍

    ReplyDelete
  9. ഒളിച്ചിരുന്ന് കവിത എഴുതുന്നോ ?അത് കൊള്ളാലോ !

    ReplyDelete
  10. ഓര്‍മ്മകളുടെ ഈ വള്ളിപടര്‍പ്പിലൂടെ
    എന്നെ തനിച്ചാക്കിയൊടുവില്‍
    നീയും പിടിച്ചുകയറിയില്ലേ
    കണ്ണാരം പൊത്തിക്കളിക്കാന്‍
    ആ നക്ഷത്ര കൂട്ടിലേക്ക്..

    ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി.

    ReplyDelete
  11. കാട്ടുപൂക്കള്‍ വിരിയട്ടെ..

    ReplyDelete
  12. നന്ദി, എന്‍റെ പ്രിയകൂട്ടുകാര്‍ക്ക്..

    ReplyDelete
  13. ഈ കാടെനിക്കിഷ്ടമായി. ഈ വരികളും..

    ReplyDelete
  14. വരികളും കൊള്ളാം...ചിത്രങ്ങളും കൊള്ളാം... :)

    ReplyDelete
  15. ഇത്തിരി പറഞ്ഞ് ഒത്തിരി വേദനിപ്പിച്ചു.

    ReplyDelete