കിന്നാരം കാതോര്‍ത്ത്,
പായേരം ചൊല്ലിപ്പറഞ്ഞ്,
പെയ്തൊഴിയാന്‍ വീണ്ടും
ആ പെയ്ത്ത്ക്കാലം..
കുളിര്ക്കോരിയെറിഞ്ഞ്
കോരിത്തരിപ്പിക്കുമിവള്സൂക്ഷിച്ച് വെച്ചിട്ടുണ്ട്,
വിടപറയും നേരം
സമ്മാനിക്കാന്‍
ചുട്ടുപൊള്ളുന്നൊരു വേനലിനെ..
വാടിതളര്‍ത്തുമാ വേനല്‍ ജ്വരത്തിലും
കരുതി വെച്ചിരിക്കുമെന്നാലും
പെയ്തൊഴിക്കാനായിവള്‍ കുറേ
സ്നേഹക്കുളിരുള്ള മഴയോര്‍മ്മകള്‍...
വരികളോട് ചേരുന്ന ചിത്രങ്ങളും, ചിത്രങ്ങളോട് ചേരുന്ന വരികളും
ReplyDeleteകൊതിപ്പിക്കുന്ന ചിത്രം !!!!!!!!!!!!!!!
ReplyDeleteമനോഹരങ്ങളായ വരികള്‍ ..അതിമനോഹരങ്ങളായ ചിത്രങ്ങള്‍ ..ഷേയാ ..പുതിയ കാഴ്ച കണ്ണിനും കരളിനും കുളിര്‍മ്മ തരുന്നു...ഭാവുകങ്ങള്‍ തുടരുക ഈ ജൈത്രയാത്ര...!!
ReplyDeleteഇലഞ്ഞിപ്പൂക്കള്‍ക്ക് പകരം ലില്ലിയും അന്തൂരിയവും...
ReplyDeleteസമ്മറില്‍ വിരിയുന്ന പൂക്കള്‍..