നീയോര്‍മ്മിക്കുന്നുവോ,
മറന്നുവെച്ച ബാല്യം തേടി
കൈവിരലുകള്‍ കോര്‍ത്ത് പിടിച്ച്
നാം വകഞ്ഞുമാറ്റിയ ഈ
കാട്ടകങ്ങളെ?
ഓര്‍മ്മകളുടെ ഈ വള്ളിപടര്‍പ്പിലൂടെ
എന്നെ തനിച്ചാക്കിയൊടുവില്‍
നീയും പിടിച്ചുകയറിയില്ലേ
കണ്ണാരം പൊത്തിക്കളിക്കാന്‍
കണ്ണാരം പൊത്തിക്കളിക്കാന്‍
ആ നക്ഷത്ര കൂട്ടിലേക്ക്..
കാടുപിടിച്ചുകിടക്കുന്നുണ്ട്
കാടുപിടിച്ചുകിടക്കുന്നുണ്ട്
ഇന്നും,
ഓര്‍മ്മകളെ മൂടിയുറക്കി
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
നമ്മുടെ...അല്ല, നഷ്ടങ്ങള്‍ എന്റേത് മാത്രം!