Wednesday, June 12, 2013
എന്‍റെ മഴേ..
എന്‍റെ മഴേ, എന്തിനിങ്ങിനെ
ആണ്ടിലൊരിക്കലോടിയെത്തി
പെയ്ത് പെയ്ത് കുറുമ്പുകാട്ടി
ഓടിയൊളിക്കുന്നത് നീ...?
Wednesday, June 5, 2013
വസന്തം കാത്തൊരു ഒറ്റമരം..
ഓര്‍മ്മകള്‍ പൊഴിഞ്ഞൊരു
ഒറ്റമരം,
വീണ്ടെടുക്കാനൊരു
വസന്തം കാത്ത്...
Monday, June 3, 2013
ഉണര്‍ന്നുയരാനൊരു ഉറക്കാഴം തേടി..
ഉണര്‍ന്നുയരാന്‍ ഉറങ്ങേണം
ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന്..!
Friday, April 12, 2013
തോണിക്കാരനും അവന്‍റെ പാട്ടും..
തോണിക്കാരനുമവന്‍റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍
വിളക്കണഞ്ഞു..
നിറയുമോര്‍മ്മകളെന്‍റെ നെഞ്ചില്‍
പിടയുമോളങ്ങള്‍ നിന്‍റെ നെഞ്ചില്‍
നിനകുമെനിക്കുമുറക്കമില്ലല്ലോ കായലേ....!
Sunday, March 31, 2013
കര കായലിനോട്!
കടല്‍ തേടിയൊരു കര,
കായലാഴങ്ങളില്‍
ഇലകള്‍ പച്ച, പൂക്കള്‍ ചോപ്പ്..
Friday, March 29, 2013
കാന്താരി!
കടുംചന്തമോലും നിറവും
കടുംരസമേകും രുചിയും..
കള്ളിയാണിവള്‍!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)